Wednesday, January 25, 2012

Republic day is an important day for every Indian. It is on this day that the Indian constitution was adopted. This was the day when our rights and duties were brought to a concrete form. It holds a lot of value in every Indian's heart and mind. India's constitution was displayed to the world on this day. Many great scholars and freedom fighters have put in their efforts to draft our great nation and constitution !


വീണ്ടും  വസന്ത കാഹളം മുഴക്കി വന്നെത്തുന്നു  റിപ്പബ്ലിക്  ദിനം !   6  പതിറ്റാണ്ട് കഴിഞ്ഞ രാജ്യത്തിന്റെ   സ്വ പ്രഖ്യാപന ദിവസത്തിന്    ഇപ്പോഴും പതിറ്റാണ്ടുകളുടെ  പഴക്കം  മാത്രം   - വര്‍ണ്ണപോലിപ്പില്‍  ചാലിചെടുക്കുന്ന    വാര്‍ഷിക   ചടങ്ങ് മാത്രം ആയി  നമ്മുടെ  റിപ്പബ്ലിക്  എന്ന  ജനകീയ ആശയത്തെ  ചില കേന്ദ്രീകൃത  മേഖലകളില്‍  മാത്രം  ഒതുക്കി നിര്‍ത്തി ,  സ്വ സാമ്രാജ്യവും  അവരുടെ  പിന്തിരിപ്പന്‍ നയങ്ങളും  ശത കോടി  പൌരന്മാരുടെ തലയ്ക്കു മുകളില്‍  അസ്വാതന്ത്രത്തിന്റെ  വാളായി ആക്രോശ നൃത്തം  വെക്കുമ്പോള്‍  മനസ്സില്‍  എവിടെയോ   ഒരു  സന്ദേഹം   ഇന്ത്യ  എന്ന  റിപ്പബ്ലിക്  സ്വപ്നത്തെ കുറിച്ചു --പതിനായിരങ്ങള്‍    ചോരയും  ജീവനും കൊടുത്തു   ജന്മം  നല്‍കിയ  നമ്മുടെ രാജ്യത്തിന്റെ  പരമോന്നത  റിപ്പബ്ലിക്   ഇന്ന്  നക്ഷത്ര  ദേവതകളുടെ രാക്കിനാവുകളെ  മാത്രം സുഖിപ്പിക്കാന്‍ കൊതിക്കുമ്പോള്‍  ,  നാം അറിയാതെ   നമ്മില്‍ നിന്ന് തട്ടി തെറിപ്പിക്കാന്‍  ശ്രമിക്കുന്ന നിഴലിന്റെ  ശക്തികളെ  ഇനിയും  തിരിച്ചറിയാന്‍ നമുക്ക് കഴിഞ്ഞില്ലെങ്കില്‍   വീണ്ടും നമുക്ക്  6  പതിറ്റാണ്ട്  പിറകോട്ടു നടക്കാം !!
റിപ്പബ്ലിക്  എന്ന ജനകീയ  ആവേശത്തെയും   സര്‍വ്വ  സ്വാതന്ത്രത്തെയും   അധികാര സ്മരാജ്യം പണിയാന്‍  വേണ്ടി എന്നും  ബന്ധസ്ഥ മാക്കിയ  കഥകള്‍ മാത്രമണ്‌   നമുക്ക് മുന്നില്‍ ഉള്ളത് . സ്വന്തം  കേന്ദ്രീകൃത കാട്ടാള നീതികള്‍  നാട്  നീളെ  നടപ്പാക്കാന്‍ എന്നും   ഭരണകൂടം  കൂട്ടുപിടിച്ചത്   റിപ്പബ്ലിക് ,  സ്വതന്ത്രം എന്ന  അമൂല്യ  പദങ്ങളെ മാത്രം  ആയിരുന്നു എന്നത്  നമുക്ക് മുന്നില്‍ ചരിത്രം അനാവരണം ചെയ്യുന്നു .  ഒന്ന്  കൂടി   ഉയരത്തില്‍  ചിന്തിച്ചാല്‍    റിപ്പബ്ലിക് എന്ന ആശയത്തെ   എന്നും ഇല്ലാത്ത  മതത്തിന്റെയും   എവിടെയും  കാണാത്ത ജാതിയുടെയും പേരില്‍   വിഘടിച്ചും   വിഭജിച്ചും  നിര്‍ത്താനും അത് വഴി  ആസ്ഥാന സിംഹാസനങ്ങള്‍  ജന്മാവകാശം പോലെ  നിലനിര്‍ത്താനും  ഏതൊരു   രാജഭരണത്തെയും   പോലെ  നമ്മുടെ  ദേശത്തും നടന്നു എന്നത്  ചരിത്ര  സത്യങ്ങളില്‍  നിന്ന് നമുക്ക് മനസ്സിലാക്കാം !
നമ്മുടെ  പഴയകാല ദേശീയ നേതാക്കളുടെ  വീക്ഷണം  ഒരൊറ്റ  ഇന്ത്യ    ഒരൊറ്റ ജനത  എന്ന   സര്‍വ്വ സ്വീകാര്യ നിലപാടുമായിരുന്ന്നു --എന്നാല്‍  തുടര്‍ ചര്‍ച്ചകളും  ഭരണപരമായ  സൌകര്യവും   കണകിലെടുത്തു  ഭാഷഅടിസ്ഥാനത്തില്‍  സംസ്ഥാന  വിഭജനം സാധ്യമാക്കി -അന്ന് മുതലേ  ദേശീയം  കുത്തകപ്പാട്ടം  പോലെ  അവകാശപ്പെടുന്നവര്‍  സ്വ ഹിഡന്‍ അജെണ്ടകള്‍ നടപ്പാക്കാന്‍ ശ്രമിച്ചിരുന്നു --അതില്‍ നമുക്ക്  പതിറ്റാണ്ടുകള്‍  മുന്‍പ്  ഉള്ളവരെ  പൂര്‍ണ്ണ  അവബോധം  ഇല്ലാത്തവരായി   കാണാം ,  എന്നാല്‍  വിഭജിച്ചു   വിഭജിച്ചു  വീണും മതത്തിന്റെ പേരില്‍ ജനങ്ങളെ  രണ്ടാക്കി  നിര്‍ത്തി   ജമ്മുവിനെയും   കാഷ്മീരിനെയും   ഹിന്ദു  മുസിം  സംസ്ഥാനങ്ങള്‍ ആക്കി  മാറ്റാന്‍  ശ്രമം നടത്തിയവര്‍   , ഇന്നും  നടത്തുന്നവര്‍  ദേശീയ പാര്‍ട്ടിക്കാര്‍ ആണെങ്കില്‍  ,, ആന പാര്‍ട്ടിക്കാരുടെയും   ചന്ദ്ര  രാവുമാരുടെയും  സ്വപ്ന  വിഭജനം  എതിര്‍ക്കാന്‍ നമുക്ക് എങ്ങനെ കഴിയും  ? 
ഭരണം  നേടാന്‍  ഏതു  വിഘടനവാടികളെയും  കൂട്ട് പിക്കാന്‍  ശ്രമിക്കുന്നത്   നമുക്ക്  മുന്നില്‍ നിത്യ കഴ്ച്ചയാവുന്മ്പോള്‍  നമ്മുടെ ദേശീയ വീക്ഷണം തന്നെ ആര്‍ക്കെങ്കിലും വേണ്ടി  കുഴിച്ചു മൂടിയോ എന്നും  സംശയിക്കേണ്ടി .  ഇരിക്കുന്നു .  രാജ്യത്ത്   വര്‍ഗീയ    കലാപങ്ങള്‍  ആളിക്കതിയപ്പോള്‍   മിക്കവാറും  സമയങ്ങളില്‍  എല്ലാം  നിഷ്ക്രിയ  ഭരണകൂടത്തെ നമുക്ക്  ദര്‍ശിക്കാന്‍ കഴിഞ്ഞു - ഇന്നും  നിരപരാദത്തിന്റെ  പേരില്‍  ഇരുട്ടരക്കുള്ളില്‍  കഴിയുന്ന  1000  കണക്കിന്  ചെറുപ്പക്കാരെ  ഓര്‍ത്തു  നമുക്ക്  റിപ്പബ്ലിക്  ആഘോഷിക്കാന്‍ കഴിയുമോ ? ചരിത്രത്തില്‍    കേടു  കേള്‍വി പോലും ഇല്ലാത്ത  ക്രൂരതകള്‍ നടത്തിയ   കാട്ടാള ഹസ്തന്‍  റിപ്പബ്ലിക് എന്നു പറഞ്ഞു രാജ്യ സ്നേഹം  കാണിക്കുമ്പോള്‍  അവരുടെ   കൂടെ  ഇരുന്നു  കപടതയുടെ  രാജ്യ സ്നേഹപ്രകടനം  നടത്താന്‍   നമുക്ക് ആവുമോ ??
രാജ്യത്തെ  ദേശീയ  സ്വതന്ത്ര സമരത്തെ  അന്ന് മുതലേ   മുന്നില്‍ നിന്നും  പിന്നില്‍ നിന്നും  പാര വെക്കാന്‍  ശ്രമിച്ചവര്‍  - ഈ  പുതു  നൂറ്റാണ്ടില്‍   പോലും   പോലും  രാജ്യത്ത്  അന്ത:ചിദ്ര  വളര്‍ത്താനും അത് വഴി   നാട് നീളെ  വര്‍ഗീയ  കലാപങ്ങള്‍ നടത്താനും  ശ്രമം നടത്തിയവര്‍   ഇന്നും  നിയമത്തിന്റെ  പരിധിക്കുള്ളില്‍ നിന്ന് പുറതെന്നത്   തന്നെയാണ്   നമ്മുടെ  ദേശീയ റിപ്പബ്ലിക് നേരിടുന ഏറ്റവും വലിയ ചോദ്യ ചിഹ്നം ?
ദേശീയ  വീക്ഷണം ഇല്ലാത്ത   തീവ്രവാദികളെ  പോലും   ലജ്ജിപ്പിക്കുന്ന  വിധത്തില്‍   പെരുമാരുന്ന്ന  കേന്ദ്ര  നേതാക്കന്മാരും  --അവരുടെ  ഗുരു ശിഷ്യ  പ്രാദേശിക വിഭജന വാദികളും  ചേര്‍ന്ന് ദേശീയ  റിപ്പബ്ലിക്  ആഘോഷിച്ചാല്‍  എന്നെങ്കിലും നമുക്ക് അന്ഗീഗരിക്കാന്‍ കഴിയുമോ ??
റിപ്പബ്ലിക്കും   -   ഫെടെരലിസവും-  ജനാധിപത്യവും-   സ്വതന്ത്രവും-   എല്ലാം  നിവ്വജിക്കപ്പെടുന്നത്   ഏതാനും   പ്രാദേശിക മൂരാച്ചികളുടെ  അല്ലങ്കില്‍  പിന്തിരിപ്പന്‍  തീവ്രവാദത്തിന്റെ    പുഴുക്കുത്തു  വീണ  നാവിന്‍  തുമ്പില്‍ നിന്നാണെന്ന്  """മുല്ലപ്പെരിയാര്‍  നമ്മോടു  വിളിച്ചു പറയുന്നു !
ദശലക്ഷക്കണക്കിനു  മനുഷ്യരുടെ  ജീവിത സ്വപ്നങ്ങള്‍ക്ക്  മുകളില്‍    ഭയവിഹ്വലതയുടെ  കാര്‍മേഘം  ഇരുന്ടുകൂടിയിട്ടും  അവരെ  സമശ്വസിപ്പിക്കാതെ  - കാട്ടാള  - കിരാത   - ചെട്ടംബി വര്‍ഗ്ഗത്തിന്റെ   താളത്തിനൊത്  തുള്ളുന്ന  അഭിനവ   ""ഫെടെരല്‍ - റിപ്പബ്ലിക് - സ്വതന്ത്രം "" നമ്മെ   കൂടുതല്‍   ഇരുത്തി   ചിതിപ്പിക്കട്ടെ !!!!

 

1 comment: